വാഴക്കുളം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബേക്കറി ജീവനക്കാരന് അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി പാഴേരിയില്‍ ഹാഷിം(23)നെയാണ് വാഴക്കുളം അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിനു സമീപത്തുള്ള ബേക്കറിജീവനക്കാരനാണ് അറസ്റ്റിലായ ഹാഷിം. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വാഴക്കുളം പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുങ്ങിയ ഹാഷിമിനെ പോലീസ് പരാതികള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹജരാക്കും.