കോഴിക്കോട്: മുക്കം മണാശേരിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതന്‍ സ്കൂളിലെ വരാന്തയിലാണ് ഇയാളെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
ശങ്കരനുണ്ണിയെ ആര്.എസ്.എസ് യൂണിഫോമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.


