മൂവാറ്റുപുഴ: മലയാളിയായ യുവാവിനെ സൗദിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ മുടവൂര്‍ മഠത്തോളില് മുകേഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ 20 നാണ് സൗദി അല്‍കോബാറിലെ താമസ സ്ഥലത്താണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 17 വര്‍ഷമായി പ്രവാസിയാണ്. വെതര്‍ഫോര്‍ഡ് കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരുകയായിരുന്നു. യു.കെയിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനുള്ള തയ്യാറെടപ്പിലായിരുന്നു. യാത്രാസംബന്ധിച്ചുള്ള തടസങ്ങള്‍ നേരിട്ടതായും അറിയുന്നു. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും. ഭാര്യ: സൂര്യ ജി.പിള്ള, മകന്: സൂര്യമഹാദേവ്. പിതാവ്: രമേശന് നായര്‍, മാതാവ്: ഉഷ ദേവി കുഞ്ഞമ്മ.