മുംബൈ: മലയാളി യുവതിയും മകനും മുംബൈയിൽ ആത്മഹത്യ ചെയ്തു. ബഹുനില കെട്ടിടത്തില്‍നിന്ന് ചാടിയാണ് യുവതി മകനൊപ്പം ജീവനൊടുക്കിയത്. മുംബൈ ചാന്ദ് വാലിയിലായിരുന്നു സംഭവം നടന്നത്.
മരിച്ച യുവതി കോട്ടയം പാലാ സ്വദേശിയായ രേഷ്മയും ആറു വയസുള്ള മകനുമാണ്. രേഷ്മയുടെ ഭര്‍ത്താവ് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കെട്ടിടത്തിന്റെ 12-ാം നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അവിടെ നിന്നും ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മരണത്തിനുള്ള കാരണം വ്യക്തമല്ല.