മലപ്പുറം: കുറ്റിപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റിൽ. നടുവട്ടം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മയെ (62) ആണ് കൊലപ്പെടുത്തിയത്. നടുവട്ടം വെള്ളാറമ്പ് സ്വദേശിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫിയെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയാണ്.
വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എം ഷമീറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന പ്രതി മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ല് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
തന്ത്രപരമായ നീക്കത്തിലൂടെ, കൃത്യം നടത്തി 48 മണിക്കൂറിനകം പോലീസ് പ്രതിയെ പിടി കൂടിയത്. ഇന്ന് പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിക്കും.


