തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് അമ്മയെ മകന് തല്ലുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന് ചവിട്ടിക്കൊന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കോട്ടുകാല്‍ക്കോണം കീഴോട്ചിറയില് 63 കാരനായ തമ്പി എന്നു വിളിക്കുന്ന രാമചന്ദ്രനാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
കോട്ടംകാല്ക്കോണം സ്വദേശിനി സുധയെ മകന് സന്ദീപ് (30) സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. പതിവ് പോലെ ഇന്നലെയും മര്‍ദ്ദനം തുടര്‍ന്നു. ബഹളം കേട്ടെത്തിയ സുധയുടെ ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവും അയല്‍വാസിയുമായ രാമചന്ദ്രന് സന്ദീപിനെ തടയുകയും മുറിയിലിട്ടു പൂട്ടുകയും ചെയ്തു. വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറങ്ങിയ ഇയാൾ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മകൻ്റെ മര്‍ദ്ദനമേറ്റ സുധ ആശുപത്രിയില്‍ ചികിത്സയിലാണ്.


