പാലക്കാട്:ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര സ്വദേശി പൊന്നുമണിയാണ് (59) മരിച്ചത്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
കൊവിഡ് പ്രതിസന്ധിയില്‍ ജോലി ഇല്ലാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും കടബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്നും മകന് സുധിലേഷ് പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് പൊന്നുമണി.


