ചെന്നൈ: ജോലിസ്ഥലത്ത് വന്ന് അതിക്രമിച്ച് കയറി 40 വയസുകാരന് യുവതിയെ പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. പ്രതിരോധ ശ്രമത്തിനിടെ യുവതി കല്ലുകൊണ്ട് ഇയാളെ അടിച്ചു കൊന്നു. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുളള മിഞ്ജൂരിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണത്തിനൊടുവില്‍ യുവതിയെ വെറുതെ വിട്ടു.
21കാരിയായ യുവതിയും ഭര്‍ത്താവും മിഞ്ജൂരില് ഒരു കൃഷിസ്ഥലത്താണ് ജോലി ചെയ്യുന്നത്. ഇവിടെ അതിക്രമിച്ച് കയറിയ ഇയാൾ പെണ്‍കുട്ടിയെ പിടിച്ചുവലിച്ച് ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ട് പോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി അക്രമിയെ പിടിച്ചു തളളി താഴെയിട്ടു. അടുത്ത് കിടന്ന കല്ലെടുത്ത് ഇയാളുടെ തലയില്‍ അടിക്കുകയായിരുന്നു. അതോടെ അക്രമിയുടെ ബോധം നശിച്ചു. യുവതി വേഗം ഭര്‍ത്താവിനടുത്ത് ഓടിയെത്തി സംഭവം അറിയിച്ചു. അപ്പോഴേക്കും സംഭവം അറിഞ്ഞ് അക്രമിയുടെ ശരീരം കിടന്നയിടത്തേക്ക് നാട്ടുകാര്‍ എത്തിയിരുന്നു.
തുടർന്ന് മിഞ്ജൂര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമി മരിച്ചതായി മനസിലാക്കിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്കെതിരെ ഐപിസി 100 വകുപ്പ് അനുസരിച്ച് കേസെടുത്ത ശേഷം പിന്നീട് കൊല ആക്രമത്തെ പ്രതിരോധിക്കുമ്പോൾ സംഭവിച്ചതാണെന്ന് കണ്ടെത്തി യുവതിയെ വിട്ടയച്ചതായി തിരുവാളൂര്‍ എസ്.പി വി. വരുണ്‍ കുമാര്‍ അറിയിച്ചു.


