കോട്ടയം: പെണ്‍കുട്ടിക്കും സുഹൃത്തിനും എതിരെ ഉണ്ടായ ആക്രമണം ഹീനമായ സംഭവമെന്ന് മന്ത്രി വി.എന്‍ വാസവന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനാണ് കോട്ടയത്ത് പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണമുണ്ടായത്. മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്. ഇന്നലെ രാത്രി സെന്‍ട്രല്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന മറ്റൊരു സുഹൃത്തിന് വസ്ത്രങ്ങള്‍ നല്‍കുന്നതിനായി ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. ഇതിനിടയില്‍ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ വച്ച് മൂന്നംഗ സംഘം കമന്റടിച്ചുവെന്നാണ് പരാതി.
ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്