ഹൈദരാബാദ്: ഹൈദരാബാദിലെ എസ്.വി.ആര്.ആര് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തു നിന്നും ലഭിച്ച സ്യൂട്ട് കേസിൽ യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ചിറ്റൂര്‍ രാമസമുന്ദ്രം സ്വദേശിനി ഭുവനേശ്വരി(27) എന്ന ഐ.ടി പ്രൊഫഷണലിൻ്റെ ശരീരമാണ് അതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവായ ശ്രീകാന്ത് റെഡ്ഡിയാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ഇയാള്‍ ഇപ്പോൾ ഒളിവിലാണ്.
ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്തും 2019ലാണ് വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒന്നര വയസുളള ഒരു മകളുണ്ട്. കൊവിഡ് കാലത്ത് ശ്രീകാന്തിന് ജോലി നഷ്ടമായി. തുടര്‍ന്ന് ഇവര്‍ തിരുപ്പതിയിലേക്ക് താമസം മാറി. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മദ്യപാനം ആരംഭിച്ച ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവാക്കി. തുടര്‍ന്ന് ഭുവനേശ്വരിയെ കൊലപ്പെടുതുകയായിരുന്നു.
കൊലയ്ക്ക് ശേഷം ഒരു ടാക്സി വിളിച്ച ഇയാള്‍ ടാക്സി ഡ്രൈവറുടെ സഹായത്തോടെ മൃതദേഹം ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. ശേഷം ഭുവനേശ്വരിയുടെ ബന്ധുക്കളോട് കൊവിഡ് ഡെല്‍റ്റാ പ്ളസ് രോഗം ബാധിച്ച് ഭുവനേശ്വരി മരണമടഞ്ഞതായും മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ സംസ്കരിച്ചതായും അറിയിച്ചു.
ആശുപത്രിയിലെ സിസിടിവി ക്യാമറ വഴി ശ്രീകാന്തിനെ സഹായിച്ച ടാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിനെ തുടർന്നാണ് വിവരങ്ങളെല്ലാം ലഭിച്ചത്. സംഭവശേഷം ഒളിവില്‍ പോയ ശ്രീകാന്തിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്.


