തിരുവനന്തപുരം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. തിരുവന്തപുരത്തെ കോര്പറേഷിൻ ഓഫീസിനുള്ളിലെ ശുചീകരികരണ തൊഴിലാളിയായ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് അറസ്റ്റിലായത്. സംഭവത്തിൽ മലയിന്‍കീഴ് തച്ചോട്ട് കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് സംഭവം നടന്നത്. കോര്പറേഷിൻ ഓഫീസിൽ എത്തി ഇയാൾ തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച് ആണ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ അജിയെ സസ്പെൻഡ് ചെയ്തു എന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.


