സഹഗുസ്തി താരത്തെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ ഒളിംപ്യന്‍ സുശീല്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍. വടികൊണ്ട് സാഗറിനെ തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കേസില്‍ ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലിന് ഡല്‍ഹിയിലെ സ്റ്റേഡിയത്തില്‍ വച്ചാണ് സാഗറിന് മര്‍ദ്ദനമേറ്റത്. സാഗറിനെ മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ സുശീല്‍ കുമാര്‍ തന്നെയാണ് സുഹൃത്തിനെ കൊണ്ട് എടുപ്പിച്ചതെന്നും ‘ ബാക്കിയുള്ളവര്‍ക്ക് പാഠമായിരിക്കട്ടെ’ എന്ന് പറഞ്ഞ് വാട്ട്സാപ്പ് വഴി അയച്ച് നല്കാന് പറഞ്ഞതെന്നും സുഹൃത്ത് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
2008 ലെ ബെയ്ജിങ് ഒളിംപിക്സില്‍ വെങ്കലവും 2012 ലെ ലണ്ടല്‍ ഒളിംപിക്സില്‍ രാജ്യത്തിനായി വെള്ളിമെഡലും നേടിയ താരമാണ് സുശീല്‍കുമാര്‍.


