വെഞ്ഞാറമൂട്: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയുടെ തല ഭിത്തിയിലിടിച്ച് ചെറുമകൻ പരിക്കേല്‍പ്പിച്ചു. സംവത്തിൽ ചെറുമകൻ രഞ്ജിത്തിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാമനപുരം മേലാറ്റുമൂഴി കരുംകുറ്റി സ്വദേശിയായ രഞ്ജിത്ത് (32) ആണ് പിടിയിലായത്.
മദ്യപാനിയായ രഞ്ജിത്ത് മദ്യം വാങ്ങാന്‍ വൃദ്ധയോട് പണം ചോദിക്കുന്നത് പതിവായിരുന്നു. കൊടുത്തില്ലെങ്കില്‍ ഭീഷണിപ്പെടുത്തി വാങ്ങുന്നതായിരുന്നു പതിവ്. ഇതേതുടർന്ന് പതിവുപോലെ കഴിഞ്ഞ ദിവസവും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ പണം ചോദിച്ചു. എന്നാല്‍ വൃദ്ധ പണം കൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇയാള്‍ വയോധികയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വൃദ്ധ ആശുപത്രിയില്‍ ചികിത്സയിലാണ്.


