സ്വര്‍ണം കടത്താന്‍ അര്ജുന് ഉണ്ടായിരുന്നത് അമ്പതിലധികം പേരുടെ ‘കുരുവി’ സംഘമെന്ന് കണ്ടെത്തല്‍. വിദേശത്ത് നിന്നും സ്വര്‍ണം വിമാനത്താവളത്തില്‍ എത്തിക്കുന്നവരെയാണ് കുരുവികള്‍ എന്ന് വിളിക്കുന്നത്. 18 നും 30 നും മധ്യേ പ്രായമുള്ളവരായിരുന്നു ഇതില്‍ ഏറെയും. കുരുവികളെ ഒരു തവണ മാത്രമാണ് സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുക.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. അര്‍ജുനനെ കസ്റ്റഡിയിലെടുതാല് ഉടന്‍ ആകാശ് തില്ലങ്കേരിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കും. ഇരുവരും തമ്മില്‍ നിരന്തരം ഫോണ്‍ വിളികളും ഉണ്ടായിരുന്നതായം വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടായിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.


