തൃശൂർ: വിവാഹം വാഗ്ദാനം നല്കി യുവതിയെ നാല് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കയ്പമംഗലം കൂരിക്കുഴി സ്വദേശി ഇളയരാംപുരക്കല്‍ ബബീഷിനെയാണ് (37) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. നാലു വര്‍ഷമായിട്ടും വിവാഹം കഴിക്കാത്തത് ചോദിച്ചപ്പോള്‍ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ദേഹത്ത് പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മര്‍ദിച്ച് അവശയാക്കിയെന്നും യുവതി നൽകിയ പരാതിയില്‍ പറയുന്നു.
പ്രതിയായ ബബീഷ് യുവതിയില്‍നിന്ന് പലപ്പോഴായി 50,000 രൂപയും 10 പവൻ്റെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. എസ്.ഐ കെ.ജെ. ജിനേഷ്, എ.എസ്.ഐ സി.കെ. ഷാജു, സി.പി.ഒമാരായ അനൂപ്, പി.ബി. നജീബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


