അസമിലെ മോറിഗാവില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 50കാരന് അറസ്റ്റില്‍. രജനി കാന്ത ഡൈമാരിയാണ് പിടിയിലായത്. ആറും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ നല്കിയ പരാതിയിലാണ് ലഹരിഘട്ട് പൊലീസിന്റെ നടപടി. പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കുട്ടികളെ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. സംഭവ ശേഷം പ്രതി ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.


