ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലി വാഗ്ദാനം ചെയ്ത് 22 കാരിയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.
പീഡന ശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപെട്ടു. അവശ നിലയിലായ യുവതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സിസിടിവി ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.


