കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു. കോട്ടയം മണിമല എസ്എഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പ്രതിയുടെ പിതാവ് പ്രസാദ് ആണ് എസ്ഐയെ വെട്ടിയത്.
വെള്ളാവൂര്‍ ചുവട്ടടിപാതയില് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. കൊലക്കേസ് പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു എസ്ഐ. ഇതിനിടെ പ്രതിയുടെ പിതാവ് ഇദ്ദേഹത്തെ വെട്ടുകയായിരുന്നു. നിലവില്‍ അപകട നില തരണം ചെയ്ത എസ്ഐയെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


