ലഹരി മരുന്ന് കേസില്‍ ഷാറൂഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 20ന്. മുംൈബ സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. അടുത്ത അഞ്ച് ദിവസം കോടതി അവധിയായതിനാലാണ് വിധി 20ലേക്ക് മാറ്റിയത്. ഗൂഢാലോചനയ്ക്ക് ആര്യന് ഖാനെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.
വന്‍തോതില്‍ ലഹരി മരുന്നുകള്‍ വാങ്ങുന്നതിന് വിദേശിയുമായി ആര്യന് ഖാന് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ എന്‍.സി.ബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ ആര്യന് ഖാന്റെ ജാമ്യാപേക്ഷയെ ശക്തമായാണ് എന്‍സിബി എതിര്‍ത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആര്യന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ലഹരികടത്തുമായി ശ്കതമായ ബന്ധമുണ്ട്. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും. പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.
ആര്യന് ഖാന്റെ കയ്യില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ ലഹരി മരുന്ന് വിതരണക്കാരുമായി ആര്യന്ഖാന് ബന്ധവുമില്ല. അതിനാല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ആര്യന് ഖാന്റെ അഭിഭാഷകന്റെ വാദം.