കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട് മധുരയിലെ ശിവഗംഗയില്‍ നിാണ്് ഇയാള്‍ പിടിയിലായത്. ഹര്‍ഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ചു. വൈകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കും.
ഹര്‍ഷാദിനെ ജയില്‍ചാടാന്‍ സഹായിച്ച സുഹൃത്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹര്‍ഷാദിന് തമിഴ്നാട്ടില്‍ സഹായങ്ങള്‍ നല്കുന്ന സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹര്‍ഷാദിനെ മധുരയില്‍ നിന്ന് പോലീസ് സംഘം പിടികൂടിയത്.
ജനുവരി 14-നായിരുന്നു മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹര്‍ഷാദ് ജയില്‍ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങിയ ഇയാള്‍ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോള്‍ പാറാവുകാരന്റെ കണ്ണുവെട്ടിച്ച് പടികളിറങ്ങി റോഡിലേക്ക് ഓടുകയായിരുന്നു. ഈ സമയം റോഡരികില്‍ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാളുടെ ബൈക്കിന്റെ പിറകില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു.
കണ്ണവം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത മയക്കുമരുന്ന് കേസിലാണ് വടകര കോടതി ഹര്‍ഷാദിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിത്.