തൃശൂര്‍: ആഢംബര കാറുകളില്‍ ലഹരി കടത്ത്, യുവാക്കള്‍ പിടിയില്‍.പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, പീച്ചി പോലീസും ചേര്‍ന്ന് പിടികൂടിയത്.
3.75 കോടി രൂപ വരുന്ന മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും രണ്ടുലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. കുതിരാനില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.