ന്യൂ ഡൽഹി: കടമായി നൽകിയ പണം തിരികെ ചോദിച്ചത്തിന് 75കാരിയായ വയോധികയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ പിടിയിൽ. ഇവരിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നൽകാൻ പറ്റാത്തതിനെ തുടർന്നായിരുന്നു വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ എറിയുകയായിരുന്നു എന്ന് പ്രതികൾ പറഞ്ഞു.
ഡൽഹി നജഫ്ഗഡ് മേഖലയിലാണ് സംഭവം നടന്നത്. ദമ്പതികളായ അനിൽ, ഭാര്യ തനു എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചു എന്ന് പൊലീസ് അറിയിച്ചു. കനാലിൽ നിന്ന് പൊലീസ് വയോധികയുടെ മൃതദേഹം കണ്ടെടുത്തു. ദമ്പതികളുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട 75കാരി.
ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന അനിൽ. പണ തിരികെ നൽകണമെന്ന് വയോധിക നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദമ്പതികൾ പ്രകോപിതരായി ഇവരെ കൊലപ്പെടുത്തിയത്. വയോധിക വീട്ടിൽ ഒറ്റക്കായിരുന്ന സാഹചര്യത്തിൽ കഴുത്തുഞ്ഞെരിച്ച് ഇവരെ കൊലപ്പെടുത്തിയത്.


