കൊച്ചി എടവനക്കാട് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ച് മൂടി. ഒന്നര വര്‍ഷം മുന്‍പ് കാണാതെ പോയ രമ്യയെന്ന യുവതി കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ് സജീവന് പൊലീസിനോട് സമ്മതിച്ചു. ഭര്‍ത്താവ് തന്നെയാണ് ഒന്നര വര്‍ഷം മുന്‍പ് ഭാര്യയെ കാണാന്‍ ഇല്ലെന്ന് പൊലീസിന് പരാതി നല്കിയതും. ഞാറയ്ക്കല്‍ പൊലീസ് ആണ് കണ്ടെത്തല്‍ നടത്തിയത്.
പൊലീസ് അന്വേഷിച്ചിട്ടും യാതൊരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസിന് ഭര്‍ത്താവ് സജീവനില്‍ സംശയമുണ്ടാകുന്നു. ഭര്‍ത്താവ് ആയിരിക്കാം ഇതിന് പിന്നില്‍ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി.
കഴിഞ്ഞ ആറ് മാസത്തിലധികമായി സജീവനെ പിന്തുടര്ന്നുകൊണ്ടുള്ള അന്വേഷണമാണ് ഞാറയ്ക്കല്‍ പൊലീസ് നടത്തിയത്. അതിന് ശേഷം സജീവനെ പൊലീസ് ചോദ്യം ചെയ്യുന്നു തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് സജീവ് കുറ്റം സമ്മതിച്ചത്.
താന്‍ തന്നെയാണ് കൊന്നതും ഭാര്യയെ കുഴിച്ചുമൂടിയതെന്നും സജീവന് പറയുന്നു. കുറ്റസമ്മതം നടത്തിയതിന്റെ ഭാഗമായാണ് പൊലീസ് സജീവന്റെ വീട്ടിലെത്തി പരിശോധന നടത്തി.


