ചണ്ഡീഗഡ്: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. അമ്മയുടേയും സഹോദരങ്ങളുടെയും മുന്നിലിട്ട് ആണ് കുട്ടികളെ ബലാത്സംഗം ചെയ്യുകയും ശേഷം വിഷം വായിലൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.
സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സോനിപ്പത്തിലെ കുണ്ഡ്ലി ഗ്രാമത്തിലാണ് സംഭവം. പതിനാലും, പതിനാറും വയസുള്ള പെണ്‍കുട്ടികളെയാണ് ബലാത്സംഗംചെയ്തു കൊന്നത്. അമ്മയെ ബന്ദിയാക്കിയശേഷം ആയിരുന്നു ക്രൂരകൃത്യം നടത്തിയത്.
കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം വിഷം വായില്‍ ഒഴിച്ചുകൊടുത്താണ് കൊലപ്പെടുത്തിയത്. സംഭവം പുറത്തു പറയരുതെന്നും, പാമ്പ് കടിച്ചാണ് മരിച്ചതെന്ന് പറയണമെന്നും പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.


