കൊല്ലം: മദ്യലഹരിയില്‍ മകന്റെ കുത്തേറ്റ് അച്ഛന് മരിച്ചു. കിളികൊല്ലൂര്‍ ശ്രീമംഗലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ മകന് മണിക്കുട്ടന് (31)നെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം നടന്നത്. നെഞ്ചത്തും കണ്ണിനു താഴെയും കുത്തേറ്റ കൃഷ്ണന്‍കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം സമീപത്തെ വീട്ടിലെ ടെറസില്‍ കിടന്നുറങ്ങിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു.


