കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതി മാര്ട്ടിന് ജോസഫ്. യുവതിയെ ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് മാര്ട്ടിന് ജോസഫ് പൊലീസിനോട് വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാള്‍ മൊഴി നല്കി.
ടാര്‍സനെന്ന വിളിപ്പേരുള്ള സുഹൃത്തിന്റെ സഹായത്താലാണ് മാര്ട്ടിന് ജോസഫ് തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ തന്നെയാണ് മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയത്. ഒളിവില്‍ കഴിയുന്നതിനിടെ മാര്ട്ടിന് ഭക്ഷണമെത്തിച്ച റോയ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെയാണ് മാര്ട്ടിന് ജോസഫിനെ പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വച്ച് കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്ട്ടിന് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
അതേസമയം മാര്ട്ടിന് ജോസഫിന്റെ വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പറഞ്ഞു. ആഡംബര കാറുകളും ഫ്ലാറ്റുകളും മാര്ട്ടിനുണ്ട്. കേസന്വേഷണത്തില്‍ ആദ്യമുണ്ടായ വീഴ്ച എസിപി അന്വേഷിക്കും. വീടുകളിലെ കുറ്റങ്ങള്‍ തടയാനും കൊച്ചി സിറ്റി പൊലീസ് നടപടികള്‍ ആരംഭിച്ചു.
റസിഡന്റ് അസോസോസിയേഷനുകളുടെയും നാട്ടുകാരുടെയും സഹായം തേടും. ഫ്ലാറ്റുകളില്‍ സംശാസ്പദമായ സാഹചര്യങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ കണ്ടെത്തും. ഒരു മാസം പത്തു കേസുകളിലെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു.


