ലഹരിപ്പാര്‍ട്ടി നടത്തിയതിന് ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജ് കസ്റ്റഡിയില്‍. വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടിലാണ് പാര്‍ട്ടി നടത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന 15 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എം.ഡി.എം.എയും കഞ്ചാവും പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു പാര്‍ട്ടി. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘാംഗമായ മുഹ്സിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനായാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.


