കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ ചാടി. 19കാരന് ഷാന്‍ ബാബു എന്ന യുവാവിനെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൊന്നിട്ട കേസിലെ നാലാം പ്രതിയാണ് ജയില്‍ ചാടിയത്. കേസിലെ കൂട്ടുപ്രതിയായ ബിനുമോന് അടുക്കള വഴിയാണ് പുറത്ത് ചാടിയത്.
ഷാന്‍ ബാബുവിനെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഷാനിനെ ഗുണ്ടാ നേതാവായിരുന്ന ജോമോനും സംഘവും തട്ടികൊണ്ടു പോയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റേഷന് മുന്നില്‍ ഇട്ടിട്ട് ‘ഞാന്‍ ജോമോന്’ ആണെന്ന് പ്രതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിക്കെതിരെ 17 കേസുകളുണ്ട്. മൂന്നാം പ്രതി മൂന്ന് കേസുകളിലും നാലാം പ്രതി ഒരു കേസിലും പ്രതിയാണ്.
കഴിഞ്ഞ ജനുവരിയിലാണ് ഷാനിനെ കൊലപ്പെടുത്തിയത്. അരുകൊലയ്ക്ക് കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജോമോന്റെ സുഹൃത്ത് പുല്‍ച്ചാടി ലുദീഷിനെ ഷാന്‍ ബാബുവിന്റെ സുഹൃത്തായ സൂര്യനും സംഘവും മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്.
ജോമോന് നേരത്തെ കാപ്പയില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഷാനെ കൊലപ്പെടുത്തിയത്. ഷാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുകയായിരുന്നു.


