പന്തളം മങ്ങാരം സ്വദേശിനി ബിന്‍സി ഭര്‍ത്താവിന്റെ മാവേലിക്കരയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിന്‍സിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
മങ്ങാരം സ്വദേശിനി ബിന്‍സി ആത്മഹത്യ ചെയ്ത കേസില്‍ മാവേലിക്കര പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് ബിന്‍സിയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്യും മുന്‍പ് ബിന്‍സി മൊബൈലില്‍ ചിത്രീകരിച്ച വീഡിയോകള്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്രത്തോളം ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടു എന്നതിന്റെ തെളിവാണെന്നും ബിന്‍സിയുടെ ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ ബിന്‍സിയെ ഭര്‍തൃമാതാവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.


