തിരുവനന്തപുരം ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പെണ്ണായതു കൊണ്ടാണ് വെറുതെ വിടുന്നതെന്നും ഇല്ലെങ്കില്‍ ചുവരില്‍ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെയെന്നും അക്രമി ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഡോക്ടര്‍ പ്രതിരോധിക്കുന്നതും കാണാം. ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനേയും ആക്രമിച്ച റഷീദ്, റഫീഫ് എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.


