അമ്മയും സഹോദരനും ചേര്‍ന്ന് 19 കാരിയായ സഹോദരിയുടെ തല വെട്ടിയെടുത്തു. അറുത്തെടുത്ത തല ഇവര്‍ അയല്‍ വാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും തലയുമായി സെല്‍ഫിയെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന ദുരഭിമാനക്കൊല നടന്നത്.
കൊലപാതകം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. ആക്രമിക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതിയുടെ ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. അറുത്തെടുത്ത തല വായുവില്‍ ചുഴറ്റിയാണ് ഇയാള്‍ അയല്‍ വാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
യുവതി ഈ വര്‍ഷം ജൂണിലാണ് വീട്ടുകാരുടെ അനുമതിയില്ലാതെ ഭര്‍ത്താവിനൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ ആഴ്ച അമ്മ യുവതിയെ കാണാനെത്തിയിരുന്നു. ഞായറാഴ്ച മകനൊപ്പം വീണ്ടും ഇവരുടെ വീട്ടിലെത്തി. യുവതി അടുക്കളയില്‍ അമ്മക്കും സഹോദരനും ചായ ഉണ്ടാക്കുന്നതിനിടെ യുവാവ് പിന്നിലൂടെയെത്തി തലവെട്ടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അമ്മയും മകനും വിര്‍ഗോണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഒരാഴ്ച മുമ്പ് ഇവര്‍ മകളെ കാണാനെത്തിയിരുന്നു. ഞായറാഴ്ച മകനെയും കൂട്ടി വീണ്ടുമെത്തി. ഇവര്‍ വരുമ്പോള്‍ യുവതി ഭര്‍തൃ മാതാവിനൊപ്പം കൃഷി സ്ഥലത്തായിരുന്നു. അമ്മയെ കണ്ട് ഓടിയെത്തിയ യുവതി ഇവര്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുത്തു. തുടര്‍ന്ന് ചായ ഉണ്ടാക്കാനായി അടുക്കളയിലെത്തിയപ്പോള്‍ പിന്നിലൂടെ എത്തിയ സഹോദരന് തലവെട്ടുകയായിരുന്നു- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ കൈലാഷ് പ്രജാപതി പറഞ്ഞു.


