കോട്ടയം പുതുപ്പള്ളി വലിയ പള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടികെട്ടുപ്പുര അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ആഗോള തീർത്ഥാടന കേന്ദ്രം ഏറ്റെടുത്തു. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു. ദുരന്ത പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്.


