കണ്ണൂർ: പയ്യാമ്പലത്തെ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി മലയാളികൾ സ്നേഹിക്കുന്ന കെ.ജി മാരാറിൻ്റെ സ്മൃതി കുടീരം നശിപ്പിക്കാൻ ശ്രമിച്ചവർ നാടിൻ്റെ ശത്രുക്കളാണ്. സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നൽകാത്ത കണ്ണൂർ കോർപ്പറേഷൻ്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം. കേരളം മുഴുവൻ ആദരിക്കുന്ന ജനനായകൻ്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകൾ കൂട്ടിയിട്ടത് കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥയാണ്. സംസ്ഥാനത്തെ മുഴുവൻ ബിജെപി പ്രവർത്തകരുടേയും വികാരത്തെ മുറിവേൽപ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Home Crime & Court മാരാർജി സ്മൃതികുടീരത്തിന് നേരെ നടന്ന അക്രമം: കുറ്റക്കാരെ ഉടൻ പിടികൂടണം: കെ.സുരേന്ദ്രൻ
മാരാർജി സ്മൃതികുടീരത്തിന് നേരെ നടന്ന അക്രമം: കുറ്റക്കാരെ ഉടൻ പിടികൂടണം: കെ.സുരേന്ദ്രൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം