കോട്ടയം: ചിറ്റാറിലെ കർഷകനായ പി.പി.മത്തായി വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ കൊല്ലപ്പെട്ട സംംഭവത്തി ൽ 48 മണിക്കുറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് പി.സി. ജോർജ്ജ് എംഎൽഎ.
കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പോലീസ് മടിക്കുകയാണ്. അറസ്റ്റ് വൈകിപ്പിക്കുന്നത് കർഷക സമൂഹത്തോടും മരിച്ച വ്യക്തിയുടെ മൃതദേഹത്തോടും കാണിക്കുന്ന അനാദരവായിട്ട് മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ട് തന്നെ 48 മണിക്കുറിനുള്ളിൽ പോലീസ് നടപടി സ്വീകരിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യുവാൻ തയ്യാറായില്ലെങ്കിൽ കൊല്ലപ്പെട്ട മത്തായിയുടെ കുടുംബാംഗങ്ങളോടൊപ്പം പത്തനംതിട്ട എസ്.പി. ഓഫീസിന് മുമ്പിൽ സത്യാഗ്രഹം ആരംഭിക്കുമെന്നും പി.സി.ജോർജ്ജ് എം എൽ എ അറിയിച്ചു.