പഴയങ്ങാടി: പതിമൂന്ന് വയസ്സുകാരിയായ വിദ്യാര്‍ഥിക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ളീല സന്ദേശമയച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസ് എടുത്താണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂല്‍ സ്വദേശിയായ എ.സി. അബ്ദുള്‍ ജലീലിലിനെയാണ് (34) പഴയങ്ങാടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. എസ് ഐ. ഇ. ജയചന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ വിദ്യാര്‍ഥിക്ക് നിരന്തരം അശ്ളീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഇത് വിദ്യാര്‍ഥിയുടെ സഹോദരന്റെ ശ്രദ്ധയിൽ പെടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.


