മുംബൈയില്‍ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മൃ്യമി സവമി ആര്യനെ ഇന്നലെ കോടതി ഒരു ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി നീട്ടാന്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അപേക്ഷ നല്‍കില്ല.
മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ആര്യന് ഖാനെ ഒരു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനായി ആര്യനെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ നല്കാന് ആര്യന്റെ അഭിഭാഷകന് ഒരു ദിവസത്തെ സമയം ചോദിച്ചതോടെ ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് എന്‍സിബി തീകരുമാനം. കസ്റ്റഡിക്ക് ശേഷം ആര്യന് ഖാനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടാല്‍ ഉടനെ അഭിഭാഷകന് ജാമ്യാപേക്ഷ നല്‍കും.
ഇന്നലെ 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യന് ഖാന് ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. പിടിയിലായ അഞ്ചു പേരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തിയതായി എന്‍സിബി അറിയിച്ചു. മയക്കു മരുന്ന് റാക്കറ്റിലെ ഒരാളുമായി പിടിയിലായവര്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നതെന്ന് എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെ പറഞ്ഞു.
അതേസമയം ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസിന് പിന്നാലെ മുംബൈയില്‍ രാത്രിയും വ്യാപക റെയ്്ഡ്. ബാന്ദ്ര, അന്ധേരി, ലോഖണ്ഡ്വാല എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ ലഹരിമരുന്ന് വിതരണക്കാരന് അറസ്റ്റിലായി.


