കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തില്‍ എഫ്.ഐ.ആര് റിപ്പോര്‍ട്ടിനെതിരെ കുടുംബം. എഫ്.ഐ.ആറില്‍ ഭക്ഷ്യവിഷ ബാധയേറ്റാണ് മരണമെന്നുള്ള കുടുംബത്തിന്റെ പരാതി രേഖപ്പെടുത്തിയില്ല. ഛര്‍ദിയും വയറിളക്കവും ശ്വാസമുട്ടലും ഉണ്ടായായി ആരോഗ്യനില വഷളായി മരണം സംഭവിച്ചെന്നാണ് എഫ്.ഐ.ആര് റിപ്പോര്‍ട്ട്.
പുറത്തു നിന്ന് ഭക്ഷണം കഴിച്ചുവെന്ന് നിരവധി തവണ ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭക്ഷ്യവിഷബാധ എന്ന് സ്ഥിരീകരിക്കാത്തതിനാല്‍ ആണ് എഫ്.ഐ.ആറില്‍ അങ്ങനെ എഴുതിയതെന്ന് ഗാന്ധിനഗര്‍ പൊലീസ് പറഞ്ഞു.
അതിനിടെ രശ്മിയുടെ മരണത്തെ തുടര്‍ന്ന് നഗസരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്. നടപടി ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നല്‍കിയതിന്.


