ഇടുക്കിയില്‍ ആറു വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്റെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരുക്കേറ്റു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ബന്ധുവിന്റെ ആക്രമണം. സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റാണ് ആറുവയസുകാരന് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. റിയാസിന്റെ അമ്മ സഫിയയുടെ സഹോദരീ ഭര്‍ത്താവ് ഷാജഹാനാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ സഫിയയേയും മറ്റൊരു കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


