ലൈംഗിക പീഡനശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു. പീഡനശ്രമം ചെറുത്ത 35 കാരിയായ യുവതിയെ ആണ് മകന്റെ മുമ്പില്‍ വച്ച് ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം പിന്നീട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ തൊഹാനയില് താമസിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
തന്റെ ഒമ്പത് വയസ്സുള്ള മകനുമായി മാതൃ വീട്ടില്‍ നിന്ന് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം. യാത്രാ മധ്യേ ട്രെയിനില്‍ കയറിയ ആളാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. ടോഹാനയിലെ കല്‍വാന്‍ വല്ലേജ് സ്വദേശിായ സന്ദീപിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.


