കോഴിക്കോട് പട്ടാപ്പകല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. ട്യൂഷന് കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പാളയം സ്വദേശി ബിജു(30) വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളിന് അടുത്ത് എത്തിയപ്പോള്‍ പിന്നിലൂടെ എത്തിയ ബിജു പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് കുതറി ഓടിയ ഇയാള്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയെയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു.
എന്നാല്‍ യുവാവിനെ പിന്തുടര്‍ന്ന വിദ്യാര്‍ത്ഥിനി ഇയാളെ ഷര്‍ട്ടില്‍ പിടിച്ചു വീഴ്ത്തി. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും യുവാവിനെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. പിങ്ക് പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


