ചെന്നൈ: മലേഷ്യന്‍ സ്വദേശിയായ നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന്റെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. വിവാഹം വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം മണികണ്ഠന് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയതിളക്കുന്നത്.
താൻ ഭാര്യയുമായി അകന്നുകഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കാം എന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം. മൂന്ന് തവണ തന്നെ നിർബന്ധിച്ച് ഗര്‍ഭഛിത്രം നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. 2017ല്‍ യുവതി പരാതിയുമായി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിച്ചു. ഇതോടെയാണ് മണികണ്ഠനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
യുവതിക്ക് എതിരെ മന്ത്രിയുടെ ഭീഷണി സന്ദേശം അടക്കമുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഇവർ പുറത്ത് വിട്ടിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും അണ്ണാഡിഎംകെ സര്‍ക്കാരിന്റെ സമയത്ത് പൊലീസ് നടപടിക്ക് തയ്യാറായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ മാസം വീണ്ടും യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.


