നടന് ബാലയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. കാറിലെത്തിയ മൂന്ന് പേര് വീട്ടിലെത്തി ഭീകരാന്തരീക്ഷം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നു. ഈ സമയത്ത് ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് ഉണ്ടായിരുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. അയല്‍ വീടുകളിലെത്തി അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും ബാല പൊലീസിനോട് പറഞ്ഞു. വെളളിയാഴ്ച രാത്രിയാണ് സംഭവം.
ലഹരി ഉപയോഗിച്ചവരാണ് അക്രമികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നുണ്ടെന്ന് ബാല ആരോപിച്ചു. നേരത്തേയും ഇതേ സംഘം താനും സുഹൃത്തുക്കളും വീട്ടിലുളളപ്പോള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചിരുന്നു.
ഭാര്യയും താനും നടക്കാനിറങ്ങിയപ്പോള്‍ ഈ സംഘത്തിലുള്‍പ്പെട്ട ഒരാള്‍ ആരാധകനാണെന്ന് പറഞ്ഞ് ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തതായും ബാല പൊലീസിനോട് പറഞ്ഞു.


