കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മമത ബാനർജി. ഉറുദു വേണമെന്നുള്ളവർ അത് സംസാരിക്കുന്നിടത്തേക്ക് പോകട്ടെ എന്നായിരുന്നു യോഗിയുടെ പരാമര്‍ശം.
ബംഗാളിലെ മിഡ്നാപൂരിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. കൊൽക്കത്ത മേയർ ഉൾപ്പെടെയുള്ളവർ ബംഗാളിലെ പകുതിയോളം ജനങ്ങൾ ഉറുദു സംസാരിക്കുമെന്ന് പറയുന്നത് ബംഗാളി ഭാഷയെയും സംസ്കാരത്തെയും തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും യോഗി പറഞ്ഞു.
“ബംഗാളിൽ ഉറുദു സംസാരിക്കണമെന്ന് നിർബന്ധമുള്ളവർ ആ ഭാഷ സംസാരിക്കുന്ന ഇടങ്ങളിലേക്ക് പോകട്ടെ. ബംഗാളിൽ ബംഗാളി ഭാഷ മാത്രമേ സംസാരിക്കാവൂ. ബംഗാളിന്റെ സ്വത്വവും സംസ്കാരവും സംരക്ഷിക്കപ്പെടണം”- ഇങ്ങനെയായിരുന്നു യോഗിയുടെ വാക്കുകള്‍. ബംഗാളിന്റെ സാംസ്കാരിക സ്വത്വം ഇല്ലാതാക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.


