രണ്ട് മാസം കൊണ്ട് ഞെട്ടിക്കുന്ന മേക്ക് ഓവറുമായി നടന് നിവിന്‍ പോളി. ശരീര വണ്ണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ബോഡി ഷെയിമിങ് നേരിട്ട താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്റെ മേക്ക് ഓവര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിവിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വര്‍ഗീസ് ഉള്‍പ്പടെയുള്ളവര്‍ താരത്തിന്റെ ഈ ട്രാന്സ്ഫര്മേഷന് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയ താരത്തിന്റെ മേക്കോവര്‍ ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു.
ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബൈയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. രണ്ട് മാസ ഇടവേളയിലാണ് നിവിന്‍ രൂപമാറ്റം വരുത്തിയിരിക്കുന്നു എന്നത് ആരാധകര്‍ക്കിടയില്‍ ആശ്ചര്യം നിറക്കുന്നതാണ്.
വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയറിനേപ്പോലെയുണ്ടെന്നും ആ പഴയ നിവിനെ കാണാന്‍ സാധിച്ചെന്നും പരിഹസിച്ചവര്‍ക്കുള്ള ഉഗ്രന്‍ മറുപടിയാണെന്നുമാണ് ചില കമന്റുകള്‍. ഒരു നിമിഷം രാം ചരണാണെന്ന് തെറ്റിദ്ധരിച്ചെന്ന് പറഞ്ഞവരുമുണ്ട്.
മലയാളത്തിലും തമിഴിലുമായി ഒരുപിടി പ്രോജക്റ്റുകളാണ് നിവിന്റേതായി വരാനിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഏഴ് കടല്‍ ഏഴു മലൈ ഈയിടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകള്‍. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


