ലൈംഗികാതിക്രമ കേസിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.പരാതി വ്യാജമെന്ന് ആവർത്തിച്ച് നിവിൻപോളി. പാസ്പോർട്ട് അടക്കമുള്ള രേഖകളും അന്വേഷണ സംഘത്തിന് കൈമാറി.
എസ് പി ഐശ്വര്യ ഡോഗ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവിൻ പോളിയെ കൊച്ചിയിൽ വെച്ച് ചോദ്യം ചെയ്തത്. തനിക്കെതിരെയുള്ള കേസ് വ്യാജമെന്ന നിവിന്റെ പരാതിയിലും അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തി.
നിവിൻ പോളിയും മറ്റ് ആറ് പേരും ദുബായിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ താൻ ദുബായിൽ ഉണ്ടായിരുന്നില്ലെന്ന്.
നിവിൻ പോളി തൻ്റെ പാസ്പോർട്ട് രേഖകൾ അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണം അവസാനഘട്ടത്തിലാണ് കുറ്റപത്രം ഉടൻ സമർപ്പിക്കും.