നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തതില്‍ പ്രതികരിച്ച് സംവിധായകന് ഒമര്‍ ലുലു. ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള ഈ ആക്രമണം ഗൂഢലക്ഷം വെച്ചിട്ടുള്ളതാണെന്ന് ഒമര്‍ ലുലു പ്രതികരിച്ചു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് വകുപ്പ് കേസെടുത്തത്. ഇതിനെതിരെയാണ് ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 19-ന് ഇറങ്ങി 22 ലക്ഷം പേര് കണ്ട ചിത്രത്തിന് ഇപ്പോഴാണോ കേസെടുക്കുന്നതെന്നും ജാമ്യം എടുത്തിട്ട് വരാമെന്നും ഒമര്‍ ലുലു സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നത്.
സിനിമയുടെ ട്രെയിലറില്‍ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. എന്‍ഡിപിഎസ്, അബ്കാരി നിയമങ്ങള്‍ ഒമര്‍ ലുലുവിനെതിരെ ചുമത്തിയിട്ടുണ്ട്.


