മൂവാറ്റുപുഴ : പ്രമുഖ നാടകകൃത്തും സിനിമ – സീരിയൽ നടനും രചയിതാവുമായ മൂവാറ്റുപുഴ,പുഴക്കരയിൽ, മുഹമ്മദ് പുഴക്കര അന്തരിച്ചു. 78 വയസ്സായിരുന്നു. (മൃതദേഹം വെങ്ങല്ലൂരിലെ മകൻറെ വസതിയിൽ) സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളിയിൽ നടക്കും. ആമിനയാണ് ഭാര്യ. മക്കൾ:ആലിഷ ,അജാസ്,ജാനിസ് . മരുമക്കൾ:മജീദ്, ഷീബ, സർജുല
സ്കൂൾ വിദ്യാർത്ഥിയായിരിക്കെ വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന തമിഴ് നാടകത്തിൽ നായക നാടനായി അഭിനയിച്ചതിനെ തുടർന്നാണ് കട്ടബൊമ്മൻ എന്നത് വിളിപ്പേരായത്.
കേരള സംഗീത നാടക അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപീകരിച്ച “കലയരങ്ങിന്റെ” സ്ഥാപകനായിരുന്നു. നിരവധി നാടകങ്ങളും , സീരിയലുകളും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുഹമ്മദ് പുഴക്കരയുടെ ജന്മദിനമായിരുന്നു. ഫോൺ:9946065157