ബോളിവുഡ് താരസുന്ദരി കരീന കപൂറിനും ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാനും മാസങ്ങള്‍ക്കു മുമ്പാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് കരീന കപൂര്‍ തൻ്റെ സോഷ്യല്‍ മീഡിയയിലൂടെ തൻ്റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള പുസ്തകമാണ് തആരാധകര്ക്കായി താരം പരിചയപ്പെടുത്തുന്നത്. തൻ്റെ മൂന്നാമത്തെ കുഞ്ഞായാണ് പുസ്തകത്തെ കരീന വിശേഷിപ്പിക്കുന്നത്.
കരീന കപൂർ പ്രെഗ്നന്‍സി ബൈബിള്‍ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. താരത്തിൻ്റെ രണ്ട് ഗര്‍ഭകാലത്തേയും കുറിച്ചുള്ള അനുഭവങ്ങള്‍ പുസ്തകത്തിലുണ്ട്. ഇത് വല്ലാത്തൊരു യാത്രയായിരുന്നു, രണ്ട് പ്രസവകാലത്തും ശാരീരികമായും മാനസികമായും ഞാന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തിപരമായ വിവരങ്ങളാണ് ബുക്കിലുള്ളതെന്ന് താരം കുറിക്കുന്നു, പല കാരണങ്ങള്‍കൊണ്ട് ഈ പുസ്തരം എൻ്റെ മൂന്നാമത്തെ കുഞ്ഞാണെന്നും കരീന പറയുന്നു. ഒവനില്‍ നിന്ന് പുസ്തകം ചൂടോടെ എടുക്കുന്നതിൻ്റെ വിഡിയോയ്ക്കൊപ്പമാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്.


