തിരുവനന്തപുരം: കഴക്കൂട്ടത്ത് പതിനാറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആളെ പോലീസ് പിടികൂടി. മുട്ടത്തറ സ്വദേശി അഖ്നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്തത്. സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം ഇയാൾ സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു എന്നാണ് പരാതി.
ചൈല്‍ഡ് ലൈനിൻ്റെ നിര്‍ദേശ പ്രകാരം കഴക്കൂട്ടം പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പല പ്രാവശ്യം പീഡിപ്പിച്ചതായി പോലീസിനെ വിവരം ലഭിച്ചു. തുടർന്ന് മുട്ടത്തറ സ്വദേശി അഖ്നേഷ് അശോകന് ഒളിവില്‍ പോകുകയായിരുന്നു.
ഇയാളെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. അമ്മുമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഖ്നേഷ് പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടിലെത്തി പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മൂന്ന് മാസം മുന്‍പ് ഇയാള്‍ വിവാഹിതനായെന്നും പൊലീസ് പറഞ്ഞു. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.


