ഹരിപ്പാട്: ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന് 30 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.14 വയസുള്ള കുട്ടിയെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ ശാരീരികം ആയി ഉപദ്രവിക്കുകയായിരുന്നു.
സ്കൂളിലെ അധ്യാപകരാണു ആദ്യം ഇത് കണ്ടുപിടിച്ചത്. കുട്ടിയിൽ ശാരീരിക അസ്വസ്ഥത ഉണ്ടെന്നു മനസിലാക്കിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിൽ ആക്കുകയായിരുന്നു. പ്രതിക്കു രണ്ട് ആണ്‍മക്കളാണുള്ളത്. ആദ്യഭാര്യ ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഒരു മകളുള്ള സ്ത്രീയെ ഇയാൾ വിവാഹം കഴിക്കുന്നത്.
ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷവിധിച്ചത്. ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ രണ്ടാം ദിവസം അനാഥാലയത്തിലേക്കു മാറ്റിയിരുന്നു.


